വ്യക്തിഗത ആനുകൂല്യ വിതരണം

Wednesday 14 May 2025 1:05 AM IST

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്തു. 264 പേർക്ക് 5000 രൂപ വീതം വില വരുന്ന കട്ടിലുകൾ, മൂന്ന് പേർക്ക് 1.10 ലക്ഷം രൂപ വീതം വില വരുന്ന ഇലക്ട്രോണിക് വീൽചെയറുകൾ എന്നിവയാണ് നൽകിയത്. എച്ച് .സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.രാജീവൻ, അഡ്വ.വി.എസ്. ജിനുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി, പഞ്ചായത്തംഗങ്ങളായ ലീന രജനീഷ്, അമ്മിണി വിജയൻ, സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.സോമൻ, സന്ധ്യ വേണുഗോപാൽ, ജി. കാവ്യ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. എസ്. മായാദേവി സ്വാഗതം പറഞ്ഞു.