ജന്മദിനത്തിൽ രക്തദാനം
Wednesday 14 May 2025 12:06 AM IST
എടത്വ : തന്റെ ജന്മദിനത്തിൽ രക്തം ദാനം ചെയ്‌ത് മാതൃകയായി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്കുമാർ പിഷാരത്ത്. മൂന്ന് മാസത്തെ ഇടവേളകളിൽ കൃത്യമായി രക്തദാനം ചെയ്യുന്ന വ്യക്തിയാണ് അജിത്ത്. അടിയന്തര ഘട്ടത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന വ്യക്തികൾക്ക് രക്തം എത്തിച്ചു നൽകാനും അജിത് മുൻപന്തിയിലാണ്. ജന്മദിനത്തിൽ ക്ഷേത്രദർശനത്തിന് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് രക്തം ദാനം ചെയ്തത്.