കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി

Wednesday 14 May 2025 1:02 AM IST

കുളത്തൂർ : ജനവാസമേഖലയിൽ ഇറങ്ങുന്ന അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി. ചന്തവിള, കാട്ടായിക്കോണം വാർഡുകളിലെ ജനവാസ മേഖലയിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനാണ് വനം വകുപ്പിന്റെ ഉത്തരവ്. കർഷകരുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുത്തിയ കാട്ടായിക്കോണം കൗൺസിലർ ഡി. രമേശന്റെ ശ്രമഫലമായിട്ടാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകിയത്. കാട്ടായിക്കോണം, ചന്തവിള വാർഡുകളിൽ കാട്ടുപന്നി ശല്യം കൂടുതലാണ്.