മൂന്നാമൻ ഇടപെടേണ്ടെന്ന് ഇന്ത്യ,​ പാക് അധിനിവേശ കാശ്മീർ വിട്ടുകിട്ടണം,​ ആണവ ഭീഷണിക്ക് വഴങ്ങി ഓപ്പറേഷൻ സിന്ദൂർ ഉപക്ഷിക്കില്ല

Wednesday 14 May 2025 4:20 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​പാ​ക് ​അ​ധി​നി​വേ​ശ​ ​കാ​ശ്മീ​ർ​ ​വി​ട്ടു​കി​ട്ടാ​നു​ള്ള​ ​ച​ർ​ച്ച​യാ​ണ് ​പാ​കി​സ്ഥാ​നു​മാ​യി​ ​ന​ട​ത്താ​നു​ള്ള​തെ​ന്നും​ ​അ​തി​ൽ​ ​മൂ​ന്നാ​മ​തൊ​രു​ ​ക​ക്ഷി​ക്ക് ​പ​ങ്കി​ല്ലെ​ന്നും​ ​ഇ​ന്ത്യ​ ​അ​സ​ന്നി​ഗ്ദ്ധ​മാ​യി​ ​വ്യ​ക്ത​മാ​ക്കി.​ ​ജ​മ്മു​കാ​ശ്‌​മീ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​ഭാ​ഗ​മാ​ണെ​ന്നും​ ​അ​തേ​ ​ചൊ​ല്ലി​ ​ച​ർ​ച്ച​ ​അ​സാ​ദ്ധ്യ​മെ​ന്നും​ ​മൂ​ന്നാം​ ​ക​ക്ഷി​യാ​യി​ ​ഇ​ട​പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന് ​പ​രോ​ക്ഷ​ ​മ​റു​പ​ടി​യും​ ​ന​ൽ​കി. ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ ​വെ​ടി​നി​റു​ത്ത​ലി​ലെ​ത്തി​ച്ച​ത് ​താ​നാ​ണെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട​ ​ട്രം​പ് ,​ ​കാ​ശ്‌​മീ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​സ​ന്ന​ദ്ധ​ത​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​ര​ൺ​ധീ​ർ​ ​ജ​യ്‌​സ്വാ​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​നം​ ​ന​ട​ത്തി​യാ​ണ് ​രാ​ജ്യ​ത്തി​ന്റെ​ ​നി​ല​പാ​ട് ​അ​റി​യി​ച്ച​ത്. ആ​ണ​വ​ ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യാ​ലൊ​ന്നും​ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​നം​ ​അ​മ​ർ​ച്ച​ ​ചെ​യ്യാ​നു​ള്ള​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​നി​ന്ന് ​പി​ൻ​മാ​റി​ല്ല. ഇ​ക്കാ​ര്യം​ ​ലോ​ക​ത്തെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ആ​ണ​വ​ ​ഭീ​ഷ​ണി​ക്ക് ​വ​ഴ​ങ്ങു​ക​യോ​ ​അ​തി​ർ​ത്തി​ ​ക​ട​ന്ന് ​ഭീ​ക​ര​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്താ​ൻ​ ​അ​നു​വ​ദി​ക്കു​ക​യോ​ ​ചെ​യ്യി​ല്ല.​ ​പാ​കി​സ്ഥാ​നെ​തി​രെ​ ​ന​ട​ത്തി​യ​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ ​സൈ​നി​ക​ ​ന​ട​പ​ടി​ ​പൂ​ർ​ണ​മാ​യും​ ​പ​ര​മ്പ​രാ​ഗ​ത​ ​രീ​തി​യി​ലാ​യി​രു​ന്നു.​ ​പാ​കി​സ്ഥാ​ൻ​ ​ആ​ണ​വ​ ​യു​ദ്ധ​ത്തി​ന് ​ത​യ്യാ​റെ​ടു​ക്കാ​ൻ​ ​നാ​ഷ​ണ​ൽ​ ​ക​മാ​ൻ​ഡ് ​അ​തോ​റി​റ്റി​ ​യോ​ഗം​ ​വി​ളി​ച്ച​താ​യ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​അ​വ​രും​ ​നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ​ 22​ ​ലെ​ ​പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ​തി​രി​ച്ച​ടി​യാ​യാ​ണ് ​ഭീ​ക​ര​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ആ​ക്ര​മി​ച്ച​തെ​ന്ന് ​യു.​എ​സ് ​അ​ട​ക്കം​ ​രാ​ജ്യ​ങ്ങ​ളെ​ ​ഇ​ന്ത്യ​ ​അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ത്യാ​-​പാ​ക് ​സം​ഘ​ർ​ഷ​ ​സ​മ​യ​ത്ത് ​യു.​എ​സു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ക​ളി​ലൊ​ന്നും​ ​വ്യാ​പാ​ര​ ​വി​ഷ​യം​ ​ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ന്നും​ ​ര​ൺ​ധീ​ർ​ ​പ​റ​ഞ്ഞു.​ ​വെ​ടി​നി​റു​ത്ത​ലി​ന് ​വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള​ ​വ്യാ​പാ​ര​ ​ബ​ന്ധം​ ​നി​റു​ത്തു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​പ്ര​സ്‌​താ​വ​ന​യെ​ ​സൂ​ചി​പ്പി​ച്ചാ​ണ് ​ഇ​തു​ ​പ​റ​ഞ്ഞ​ത്.

വെടിനിറുത്തൽ തേടിയത്

പാക് ഹൈക്കമ്മിഷൻ

# മേയ് 10ന് പുലർച്ചെ, പാകിസ്ഥാനിലെ പ്രധാന വ്യോമസേനാ താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ തുടർന്ന് വെടിനിർത്തലിന് അവർ നിർബന്ധിതരായെന്ന് രൺധീർ ജയ്‌സ്വാൾ വെളിപ്പെടുത്തി.

# ഉച്ചയ്‌ക്ക് 12.37ന് പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിലേക്ക് ഫോൺ വന്നു. സാങ്കേതിക കാരണങ്ങളാൽ പാകിസ്ഥാന് മിലിട്ടറി ഓപ്പറേഷൻസ് മേധാവികളെ ബന്ധിപ്പിക്കുന്ന ഹോട്ട്‌ലൈൻ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. പിന്നീട് വൈകിട്ട് 3.35ന് സംഭാഷണം തീരുമാനിച്ചു.

# ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ആക്രമണത്തിന് തുനിയരുതെന്നും അങ്ങനെ ചെയ്താൽ തിരിച്ചടിക്കുമെന്നും പാകിസ്ഥാന് മുന്നറയിപ്പ് നൽകിയെങ്കിലും അവർ കേട്ടില്ല.

നമ്മളിൽ നിന്ന് കാര്യങ്ങൾ ശ്രവിച്ച വിദേശ നേതാക്കൾ പാകിസ്ഥാൻ മധ്യസ്ഥരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടുണ്ടാകാം.

# ഇന്ത്യൻ വ്യോമകേന്ദ്രങ്ങൾ ആക്രമിച്ചെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം ഉപഗ്രഹ ചിത്രങ്ങൾ നോക്കിയാൽ വ്യക്തമാകും. പാകിസ്ഥാൻ ആക്രമിച്ചതായി അവകാശപ്പെടുന്ന സ്ഥലങ്ങൾ അതുപോലെയുണ്ട്. ഇന്ത്യ ലക്ഷ്യം വച്ചതും നശിപ്പിച്ചതുമായ സ്ഥലങ്ങളുമായി അതിനെ താരതമ്യം ചെയ്യുമ്പോൾ ബോധ്യമാവും.

# അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ ഉപേക്ഷിക്കുന്നതുവരെ സിന്ധു നദീ കരാർ മരവിപ്പിച്ച നടപടിയിൽ മാറ്റമില്ല. കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാപരമായ മാറ്റങ്ങൾ, സാങ്കേതിക മാറ്റങ്ങൾ എന്നിവ കരാറിൽ പ്രതിഫലിക്കേണ്ടതുമുണ്ട്.