ആദംപൂർ വ്യോമതാവളത്തിൽ മോദിയുടെ മിന്നൽ സന്ദർശനം: സിന്ദൂർ ഇന്ത്യ വരച്ച ലക്ഷ്മണ രേഖ

Wednesday 14 May 2025 1:38 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ ഡ്രോണുകളെയും മിസൈലുകളെയും ചാരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതയ്‌ക്കെതിരായ ലക്ഷ്‌മണ രേഖയാണ് ഇന്ത്യ വരച്ചതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

''ഇത് ഇന്ത്യയുടെ ലക്ഷ്മണരേഖ,ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ തീരുമാനിക്കുന്നത് നിർണായക പ്രതികരണമായിരിക്കും. യുദ്ധക്കളത്തിൽ ശത്രുവിനെ എങ്ങനെ തകർക്കണമെന്ന് ഇന്ത്യയ്‌ക്കറിയാം''.

പ്രധാനമന്ത്രിയുടെ സന്ദർശനവും അദ്ദേഹത്തിന്റെ വാക്കുകളും സൈനികരെ ആവേശഭരിതരാക്കി.

ആദംപൂർ വ്യോമതാവളം മിസൈൽ ആക്രമണത്തിൽ തകർത്തുവെന്നും എസ്-400 പ്രതിരോധ സംവിധാനം നിലംപരിശാക്കിയെന്നും പാകിസ്ഥാൻ നടത്തുന്ന പ്രചാരണം നുണയാണെന്ന് ഇതോടെ ലോകത്തിന് ബോദ്ധ്യമായി.

സൈനികരുടെ ധൈര്യവും സേനയുടെ പ്രൊഫഷണലിസവുമാണ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചത്. 'ഭാരത് മാതാ കീ ജയ്' എന്നത് രാജ്യത്തിനായി ജീവൻ പണയപ്പെടുത്തുന്ന സൈനികരുടെ പ്രതിജ്ഞയാണെന്ന് മോദി പറഞ്ഞു. ഭീകരർക്ക് സുരക്ഷിത താവളങ്ങളില്ലെന്ന് ഇന്ത്യൻ സേന പാകിസ്ഥാനെ ബോധ്യപ്പെടുത്തി.

ഓപ്പറേഷൻ സിന്ദൂറിനുശേഷം, ഇന്ത്യൻ വ്യോമതാവളങ്ങളെ ആക്രമിക്കാനുള്ള പാക് ശ്രമങ്ങളും പരാജയപ്പെടുത്തി. സേനയുടെ മികച്ച പ്രകടനത്തെയും അചഞ്ചലമായ സമർപ്പണത്തെയും അഭിനന്ദിച്ചു. അതിർത്തികളിൽ നിലയുറപ്പിച്ച സൈനികരുടെയും ഓപ്പറേഷനിൽ ഉൾപ്പെട്ട ഓരോ വ്യക്തിയുടെയും സമർപ്പണവും വീര്യവുമാണ് ഈ വിജയത്തിന് കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സൈനികർക്കിടയിലേക്ക്, 'ഭാരത് മാതാ കീ ജയ്' മുഴക്കി

ഇന്നലെ രാവിലെ ആറുമണിയോടെ എത്തിയ പ്രധാനമന്ത്രി സൈനികരുടെ ഇടയിലേക്ക് ഇറങ്ങി. തോളിൽതട്ടി അഭിനന്ദിച്ചും ഹസ്‌തദാനം ചെയ്‌തും ഒരുമണിക്കൂറോളം അവർക്കൊപ്പം ചെലവിട്ടു. മോദി മുഴക്കിയ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം അവർ ഏറ്റുവിളിച്ചു. വന്ദേ മാതരം മുദ്രാവാക്യം സൈനികർ മുഴക്കി.

ധീരജവാന്മാരെ സന്ദർശിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് മോദി അവരെ അഭിസംബോധന ചെയ്തത്. സൈനികരുടെ ധീരത എക്കാലവും ഓർമ്മിക്കപ്പെടുമെന്നും ഭാവി തലമുറകൾക്ക് പ്രചോദനമാകുമെന്നും പറഞ്ഞു.

 എ​സ് ​-​ 400​ ​ത​ക​ർ​ത്തെ​ന്ന പാ​ക് ​ക​ള്ള​ത്ത​രം​ ​പൊ​ളി​ച്ചു

​ആ​ദം​പൂ​ർ​ ​വ്യോ​മ​സേ​നാ​ ​താ​വ​ള​ത്തി​ലെ​ത്തി​ ​സൈ​നി​ക​രു​മാ​യി​ ​സം​വ​ദി​ച്ച​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പാ​കി​സ്ഥാ​ന്റെ​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ ​കാ​റ്റി​ൽ​പ്പ​റ​ത്തി.​ ​അ​തി​ർ​ത്തി​യി​ൽ​ ​നി​ന്ന് ​നൂ​റു​കി​ലോ​മീ​റ്റ​ർ​ ​ഉ​ള്ളി​ലാ​യി​ ​പ​ഞ്ചാ​ബി​ലെ​ ​ജ​ല​ന്ധ​റി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​വ്യോ​മ​സേ​നാ​ ​താ​വ​ളം

ജെ.​എ​ഫ്-17​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​പ്ര​ഹ​രി​ച്ചെ​ന്നും​ ​എ​സ്.400​ ​വ്യോ​മ​പ്ര​തി​രോ​ധ​ ​സം​വി​ധാ​നം​ ​ത​ക​ർ​ത്തെ​ന്നും​ ​പാ​കി​സ്ഥാ​ൻ​ ​അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.​ ​പാ​ക് ​മി​സൈ​ലു​ക​ൾ​ ​പ​തി​ച്ച് ​റ​ൺ​വേ​ ​ത​ക​ർ​ന്ന​തി​നാ​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​വ്യോ​മ​താ​വ​ളം​ ​പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു​ ​മ​റ്റൊ​രു​ ​വാ​ദം.
ത​ക​ർ​ത്തു​വെ​ന്ന് ​സ്ഥാ​പി​ക്കാ​ൻ​ ​മോ​ർ​ഫ് ​ചെ​യ്ത​ ​ഉ​പ​ഗ്ര​ഹ​ ​ചി​ത്ര​ങ്ങ​ൾ​ ​പാ​ക് ​സൈ​ന്യം​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്നു.​ ​പാ​ക് ​മി​സൈ​ലു​ക​ളും​ ​ഡ്രോ​ണു​ക​ളും​ ​ചെ​റു​ക്കു​ന്ന​തി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ച​ ​ഇ​ന്ത്യ​യു​ടെ​ ​വ്യോ​മ​താ​വ​ള​മാ​ണി​ത്.
ആ​ദം​പൂ​രി​ലെ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​ സൈ​നി​ക​ർ​ക്ക് ​ആ​ത്മ​വീ​ര്യം​ ​പ​ക​രു​ന്ന​ 25​ ​മി​നി​ട്ട് ​നീ​ണ്ട​ ​പ്ര​സം​ഗ​വും​ ​ന​ട​ത്തി.​ ​ഇ​തി​ന്റെ​ ​ചി​ത്ര​ങ്ങ​ളും​ ​വീ​ഡി​യോ​യും​ ​സേ​ന​ ​പു​റ​ത്തു​വി​ട്ടി​രു​ന്നു.​ ​മോ​ദി​ ​പ്ര​സം​ഗി​ക്കു​ന്ന​തി​നു​ ​പി​ന്നി​ൽ​ ​എ​സ് 400​ ​വ്യ​ക്ത​മാ​യി​ ​കാ​ണാം.​ ​വ്യോ​മ​താ​വ​ള​ത്തി​ലെ​ ​എ​സ്-400​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ആ​ദ്യ​മാ​യാ​ണ് ​സേ​ന​ ​പു​റ​ത്തു​വി​ടു​ന്ന​ത്.​ ​സൈ​നി​ക​രു​മാ​യി​ ​സം​വ​ദി​ക്കു​മ്പോ​ൾ​ ​പി​ന്നി​ൽ​ ​മി​ഗ് 29​ ​വി​മാ​ന​ങ്ങ​ൾ​ ​കാ​ണു​ന്നു​ണ്ട്.​ ​ഇ​ന്ത്യ​ൻ​ ​സൈ​നി​ക​ർ​ ​കാ​ണി​ച്ച​ ​ധീ​ര​ത​യെ​ ​പ്ര​ശം​സി​ച്ചു​കൊ​ണ്ട് ​ത​ലേ​ന്ന് ​രാ​ത്രി​ ​രാ​ജ്യ​ത്തെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്ത​ ​ശേ​ഷ​മാ​യി​രു​ന്നു​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഹ്ര​സ്വ​ ​സ​ന്ദ​ർ​ശ​നം.

 ആ​ദം​പൂ​ർ​ ​സ്റ്റേ​ഷൻ
പാ​കി​സ്ഥാ​ൻ​ ​അ​തി​ർ​ത്തി​യി​ൽ​ ​നി​ന്ന് 100​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​ ​താ​വ​ളം.​ ​മി​ഗ് 29,​മി​ഗ് 21​ ​വി​മാ​ന​ങ്ങ​ളു​ടെ​ ​ആ​സ്ഥാ​നം​ ​(​സ്‌​ക്വാ​ഡ്ര​ൺ​ 47,​ ​സ്‌​ക്വാ​ഡ്ര​ൺ​ 223​).​ ​ഏ​ഷ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഒ​രു​ ​ഭൂ​ഗ​ർ​ഭ​ ​ഹാം​ഗ​റും​ ​ഇ​വി​ടെ.​ ​റ​ഷ്യ​യി​ൽ​ ​നി​ന്നു​ ​വാ​ങ്ങി​യ​ ​എ​സ് 400​ ​വ്യോ​മ​പ്ര​തി​രോ​ധ​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​ഒ​രു​ ​യൂ​ണി​റ്റും​ ​വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.