എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

Wednesday 14 May 2025 1:17 AM IST

വെള്ളറട: സംസ്ഥാന വ്യാപകമായി എക്സൈസും പൊലീസും നടത്തിയ വാഹന പരിശോധനയ്ക്കിടെ കേരള തമിഴ്നാട് അതിർത്തിയായ പനച്ചമൂട്ടിൽ ഒരു കാറിൽ സഞ്ചരിച്ച രണ്ടു യുവാക്കളിൽ നിന്നായി എം.ഡി.എം.എ പിടികൂടി. കുടപ്പനമൂട് നുള്ളിയോട് സ്വദേശി വിഷ്ണു (21), പനച്ചമൂട് നല്ലിക്കുഴി സ്വദേശി ഷിഖാൻഫൈസി (26) എന്നിവരെയാണ് പൊലീസും എക്സൈസും ചേർന്ന് പിടികൂടിയത്. ഷിഖാൻ ഫൈസി നേരത്തേയും മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അളവിൽ കുറവയായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.