വിവാഹ തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ

Wednesday 14 May 2025 1:26 AM IST

നെടുമങ്ങാട്: വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ടാക്സി ഡ്രൈവറായ ആനാട് സ്വദേശി വിമൽ (37)നെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. പുലിപ്പാറ സ്വദേശിനികളായ രണ്ടു യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും വാങ്ങിയശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വേറെയും വിവാഹ തട്ടിപ്പു കേസുണ്ട്. വിവാഹം കഴിഞ്ഞ് 6മാസം മുതൽ 1വർഷം വരെ കൂടെ താമസിക്കും. തുടർന്ന് അടുത്ത വിവാഹത്തിലേക്ക് പോകും. ഇയാൾക്കെതിരെ പിടിച്ചുപറി കേസുകളും നെടുമങ്ങാട് സ്‌റ്റേഷനിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.