ഡയറക്ടറുടെ നടപടിയിൽ മുഖ്യമന്ത്രി ഇടപെടണം

Wednesday 14 May 2025 12:30 AM IST

തൃശൂർ: സി.ഡിറ്റിലെ ജീവനക്കാരെ പിരിച്ചുവിട്ട ഡയറക്ടറുടെ നടപടിയിൽ ഗവേണിംഗ് ബോഡി ചെയർമാനായ മുഖ്യമന്ത്രി ഇടപെട്ട് പിൻവലിക്കണമെന്നും എം.വി.ഡി പ്രൊജക്ട് നിലനിറുത്തണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.ജി.ശിവാനന്ദൻ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് പടിക്കൽ സി.ഡിറ്റ് ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കളക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ, പി.കെ.കൃഷ്ണൻ, ജയിംസ് റാഫേൽ, വി.ആർ. മനോജ്, പി.ഡി റെജി, പി. ശ്രീകുമാർ, വി.കെ. ലതിക , ടി.ആർ. ബാബു രാജ്, കെ. ആർ. റസിൽ, സി.ഡിറ്റ് എംപ്ലോയീസ് ഫെഡറേഷൻ കെ.ആർ. രജിത്ത് എന്നിവർ പ്രസംഗിച്ചു.