കശുവണ്ടി കർഷകർക്ക് നിരാശയുടെ കാർമേഘം 

Wednesday 14 May 2025 2:29 AM IST

കേ​ര​ള​ത്തി​ൽ​ ക​ശു​വ​ണ്ടി​യു​ടെ​ പ്ര​ധാ​ന​ ഉ​ത്പാ​ദ​ന​ മേ​ഖ​ല​യാ​ണ് ക​ണ്ണൂ​ർ​ കാ​സ​ർ​കോ​ട് ജി​ല്ല​ക​ൾ​. ഇ​വി​ട​ത്തെ​ മ​ല​യോ​ര​ ക​ർ​ഷ​ക​രു​ടെ​ പ്ര​ധാ​ന​ വ​രു​മാ​ന​മാ​ർ​ഗം​ കൂ​ടി​യാ​ണ് ക​ശു​വ​ണ്ടി​. എ​ന്നാ​ൽ​ വേ​ന​ൽ​ മ​ഴ​യും​ സ​ർ​ക്കാ​ർ​ ത​ല​ത്തി​ൽ​ ന​ട​പ​ടി​ ഇ​ല്ലാ​ത്ത​തും​ ക​ശു​വ​ണ്ടി​ ക​ർ​ഷ​ക​രെ​ ക​ടു​ത്ത​ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് ത​ള്ളി​യി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു​ കാ​ല​ത്ത് മ​ല​യോ​ര​ ക​ർ​ഷ​ക​ർ​ക്കു​ ക​ശു​വ​ണ്ടി​ക്കാ​ലം​ സ​മൃ​ദ്ധി​യു​ടെ​ പൂ​ക്കാ​ല​മാ​യി​രു​ന്നു​. കു​റ​ച്ചു​ വ​ർ​ഷ​ങ്ങ​ളാ​യി​ പ​ക്ഷേ​ ക​ർ​ഷ​ക​ന് ക​ടു​ത്ത​ നി​രാ​ശ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ​ ​ഉ​ത്പാ​ദ​ന​ക്കു​റ​വും​ വി​ല​യി​ടി​വും​

​ക​ശു​വ​ണ്ടി​ക്കു​ണ്ടാ​യ​ വി​ല​യി​ടി​വും​ ഉ​ത്പാ​ദ​ന​ക്കു​റ​വും​ ഒ​പ്പം​ വ​ന്യ​മൃ​ഗ​ ശ​ല്യ​വും​,​ മ​ല​യോ​ര​ മേ​ഖ​ല​യി​ലെ​ ക​ശു​വ​ണ്ടി​ ക​ർ​ഷ​ക​രെ​ നി​രാ​ശ​യി​ലാ​ക്കി​. ഇ​ക്കു​റി​ തു​ട​ക്ക​ത്തി​ൽ​ 1​6​5​ രൂ​പ​യു​ണ്ടാ​യി​രു​ന്ന​ ക​ശു​വ​ണ്ടി​യു​ടെ​ വി​ല​ വേ​ന​ൽ​മ​ഴ​ എ​ത്തി​യ​തോ​ടെ​ കു​റ​ഞ്ഞ് 12​5​-​1​3​0​ രൂ​പ​യാ​യി​. വേ​ന​ൽ​ മ​ഴ​യി​ൽ​ കു​തി​ർ​ന്ന് നി​റം​ മ​ങ്ങി​യ​തോ​ടെ​യാ​ണ് ക​ശു​വ​ണ്ടി​യു​ടെ​ വി​ല​ കു​ത്ത​നെ​ ഇ​ടി​ഞ്ഞ​ത്. വേ​ന​ൽ​മ​ഴ​ ചൂ​ടി​ന് അ​ൽ​പം​ ആ​ശ്വാ​സം​ ന​ൽ​കി​യെ​ങ്കി​ലും​ ക​ർ​ഷ​ക​ർ​ നി​രാ​ശ​യി​ലാ​ണ്. വി​ല​ ഇ​നി​യും​ കു​റ​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ​ പ​റ​യു​ന്ന​ത്. മ​ഴ​ പെ​യ്യാ​ൻ​ സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ഉ​ത്പാ​ദ​ന​ത്തെ​യും​ ഗ​ണ്യ​മാ​യി​ ഇ​ത് ബാ​ധി​ക്കും​. കാ​ലം​ തെ​റ്റി​ പെ​യ്യു​ന്ന​ മ​ഴ​ പൂ​ ക​രി​ച്ചി​ലി​നും​,​ രോ​ഗ​ബാ​ധ​ക്കും​ കാ​ര​ണ​മാ​കു​ന്നു​ണ്ട്. കൂ​ടാ​തെ​ മ​ല​യോ​ര​ മേ​ഖ​ല​യി​ലെ​ വ​ന്യ​മൃ​ഗ​ ശ​ല്യം​ ക​ശു​വ​ണ്ടി​ ശേ​ഖ​ര​ണ​ത്തെ​ കാ​ര്യ​മാ​യി​ ബാ​ധി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന​,​ കു​ര​ങ്ങ്,​ മു​ള്ള​ൻ​ പ​ന്നി​,​ കാ​ട്ടു​പ​ന്നി​,​ മ​ലാ​ൻ​ തു​ട​ങ്ങി​യ​വ​യെ​ല്ലാം​ കൂ​ട്ട​ത്തോ​ടെ​ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ​ ക​ശു​വ​ണ്ടി​ ശേ​ഖ​രി​ക്കാ​ൻ​ പോ​ലും​ പോ​കാ​ൻ​ ക​ഴി​യാ​ത്ത​ സ്ഥി​തി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ​ പ​റ​യു​ന്നു​. മു​ള്ള​ൻ​ പ​ന്നി​യും​ കു​ര​ങ്ങും​ മ​ല​യ​ണ്ണാ​നും​ വ്യാ​പ​ക​മാ​യി​ ക​ശു​വ​ണ്ടി​ തി​ന്ന് ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്. മി​ക​ച്ച​ വി​ള​വും​ ഉ​യ​ർ​ന്ന​ വി​ല​യും​ പ്ര​തീ​ക്ഷി​ച്ചു​ ല​ക്ഷ​ങ്ങ​ൾ​ ക​ട​മെ​ടു​ത്ത് ​ തോ​ട്ടം​ പാ​ട്ട​ത്തി​നെ​ടു​ത്ത​ നി​ര​വ​ധി​ പേർ ഇന്ന്​ ക​ട​ക്കെ​ണി​യി​ലാ​ണ്. ക​ർ​ഷ​ക​ർ​ വി​ൽ​പ്പ​ന​ക്ക് എ​ത്തി​ക്കു​ന്ന​ ക​റു​പ്പ് നി​റ​മു​ള​ള​ ക​ശു​വ​ണ്ടി​ വാ​ങ്ങാ​ൻ​ വ്യാ​പാ​രി​ക​ളും​ മ​ടി​കാ​ണി​ക്കാ​നും​ തു​ട​ങ്ങി​. തു​ട​ർ​ച്ച​യാ​യി​ മ​ഴ​ പെ​യ്താ​ൽ​ ക​ശു​വ​ണ്ടി​ ക​റു​പ്പ് നി​റ​ത്തി​ലാ​കും​. ഇ​ത്ത​രം​ ക​ശു​വ​ണ്ടി​ വാ​ങ്ങാ​ൻ​ മൊ​ത്ത​വ്യാ​പാ​രി​ക​ൾ​ ത​യാ​റാ​കി​ല്ല​. ​ ​ത​റ​വി​ല​യിലും തിരിച്ചടി ​സ​ർ​ക്കാ​ർ​ ത​റ​വി​ല​ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് കാ​ത്തി​രു​ന്ന​ ക​ശു​വ​ണ്ടി​ ക​ർ​ഷ​ക​ർ​ക്ക് ഇ​ക്കു​റി​ തി​രി​ച്ച​ടി​ നേ​രി​ട്ടു​. കി​ലോ​ഗ്രാ​മി​ന് 1​1​0​ രൂ​പ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ​വ​ർ​ഷം​ 1​1​4​ രൂ​പ​യാ​യി​രു​ന്നു​. 1​5​0​ രൂ​പ​യെ​ങ്കി​ലും​ ത​റ​വി​ല​ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ​ പ്ര​തീ​ക്ഷി​ച്ച​ത്. പ്ലാ​ന്റേ​ഷ​ൻ​ കോ​പ്പ​റേ​ഷ​ന്റെ​ അ​ധീ​ന​ത​യി​ലു​ള്ള​ ക​ശു​വ​ണ്ടി​ ക​ഴി​ഞ്ഞ​വ​ർ​ഷം​ 1​3​0​ രൂ​പ​യ്ക്ക് സം​ഭ​രി​ച്ചി​രു​ന്നു​. അ​ത്ര​പോ​ലും​ വ​ന്നി​ല്ല​ ഇ​ത്ത​വ​ണ​. മു​ൻ​കാ​ല​ങ്ങ​ളി​ൽ​ സ​ഹ​ക​ര​ണ​ സം​ഘ​ങ്ങ​ൾ​ വ​ഴി​ നേ​രി​ട്ട് ക​ശു​വ​ണ്ടി​ വി​ക​സ​ന​ കോ​ർ​പ്പ​റേ​ഷ​ൻ​ സം​ഭ​രി​ച്ചി​രു​ന്നു​. സ​ഹ​ക​ര​ണ​ സം​ഘ​ങ്ങ​ൾ​ക്ക് മു​ൻ​കൂ​റാ​യി​ പ​ണം​ അ​നു​വ​ദി​ക്കു​ന്ന​തി​ലും​ സം​ഭ​രി​ച്ച​ ക​ശു​വ​ണ്ടി​ യാ​ഥാ​സ​മ​യം​ സം​ഘ​ങ്ങ​ളി​ൽ​നി​ന്ന് ഏ​റ്റെ​ടു​ക്കാ​ൻ​ ക​ഴി​യാ​ഞ്ഞ​തും​ വ​ലി​യ​ പ്ര​തി​സ​ന്ധി​ ഉ​ണ്ടാ​ക്കി​യി​രു​ന്നു​. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കൂ​ടി​യി​രി​ക്കെ​ തു​ച്ഛ​മാ​യ​ ത​റ​വി​ല​കൊ​ണ്ട് ക​ർ​ഷ​ക​ന് ഒ​ന്നും​ മി​ച്ച​മി​ല്ലാ​ത​ അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ​ ​ക​ശു​മാ​ങ്ങ​യ്ക്ക് 1​5​ രൂ​പ​ ​ക​ശു​വ​ണ്ടി​ വി​ക​സ​ന​ കോ​ർ​പ്പ​റേ​ഷ​ന്റെ​ അ​ധീ​ന​ത​യി​ലു​ള്ള​ വി​വി​ധ​ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​ ക​ശു​മാ​ങ്ങ​യി​ൽ​ നി​ന്ന് മൂ​ല്യ​വ​ർ​ദ്ധി​ത​ ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി​ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ​ ഭാ​ഗ​മാ​യാ​ണ് ക​ശു​മാ​ങ്ങ​യ്ക്ക് കി​ലോ​യ്ക്ക് 1​5​ രൂ​പ​ ക​ണ​ക്കാ​ക്കി​യു​ള്ള​ വി​ല​നി​ർ​ണ​യം​ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​ച്ചാ​ർ​,​ ജാം​,​ സ്‌​ക്വാ​ഷ് തു​ട​ങ്ങി​യ​ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. പ​തി​വി​ന് വി​പ​രീ​ത​മാ​യി​ ഇ​ക്കു​റി​ 1​5​ രൂ​പ​ ത​റ​വി​ല​ നി​ശ്ച​യി​ച്ചെ​ങ്കി​ലും​ ഒ​രു​ കി​ലോ​ മാ​ങ്ങ​ പോ​ലും​ എ​വി​ടെ​യും​ ശേ​ഖ​രി​ച്ചി​ല്ല​. കാ​ലാ​കാ​ല​മാ​യി​ ട​ൺ​ക​ണ​ക്കി​ന് ക​ശു​മാ​മ്പ​ഴം​ പാ​ഴാ​ക്കി​ക്ക​ള​യു​ക​യാ​ണ് ക​ർ​ഷ​ക​ർ​. മൂ​ല്യ​വ​ർ​ദ്ധി​ത​ ഉ​ത്പ​ന്ന​ങ്ങ​ൾ​ നി​ർ​മി​ച്ച് വി​പ​ണി​ ക​ണ്ടെ​ത്തി​യാ​ൽ​ ക​ശു​വ​ണ്ടി​ക്ക് തു​ല്യ​മാ​യ​ വി​ല​ ക​ശു​മാ​ങ്ങ​യ്ക്കും​ ഉ​റ​പ്പാ​ക്കാ​ൻ​ ക​ഴി​യു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ​ പ​റ​യു​ന്ന​ത്. റ​ബ്ബ​റി​നും​ തേ​ങ്ങ​യ്ക്കു​മു​ണ്ടാ​യ​ വി​ല​ത്ത​ക​ർ​ച്ച​യെ​ തു​ട​ർ​ന്ന് ക​ശു​മാ​വ് കൃ​ഷി​ക്കാ​ണ് അ​ടു​ത്ത​ കാ​ല​ത്ത് ക​ർ​ഷ​ക​ർ​ പ്ര​ധാ​ന്യം​ ന​ൽ​കി​യ​ത്. പു​തി​യ​ മാ​വി​ന​ങ്ങ​ൾ​ എ​ത്തി​യ​തും​ പ്ര​തീ​ക്ഷ​യാ​യി​. എ​ന്നാ​ൽ​,​ കൃ​ഷി​വ​കു​പ്പ് ഈ​ കൃ​ഷി​ക്ക് വേ​ണ്ട​ത്ര​ പ്രോ​ത്സാ​ഹ​നം​ ന​ൽ​കു​ന്നി​ല്ലെ​ന്ന​ പ​രാ​തി​ ക​ർ​ഷ​ക​ർ​ക്കു​ണ്ട്. ത​ട​തു​ര​പ്പ​ൻ​ പു​ഴു​,​ തേ​യി​ല​ക്കൊ​തു​ക് എ​ന്നി​വ​യു​ടെ​ ശ​ല്യ​വും​ തു​ട​രു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ​ വി​ല​യി​ലെ​ ചാ​ഞ്ചാ​ട്ടം​ കൂ​ടി​യാ​യ​തോ​ടെ​ ക​ശു​മാ​വ് കൃ​ഷി​യി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ​ പി​ന്തി​രി​യു​ന്ന​ സ്ഥി​തി​യു​ണ്ട്. അ​ധി​കൃ​ത​ർ​ ക​ർ​ഷ​ക​രു​ടെ​ പ്ര​ശ്ന​ങ്ങ​ൾ​ ക​ണ്ടി​ല്ലെ​ന്നു​ ന​ടി​ച്ചാ​ൽ​ ക​ശു​വ​ണ്ടി​ കൃ​ഷി​ ഉ​പേ​ക്ഷി​ക്കാ​ൻ​ ക​ർ​ഷ​ക​ർ​ നി​ർ​ബ​ന്ധി​ത​രാ​വും​. മ​ഴ​യു​ടെ​ പേ​രി​ൽ​ വ​ൻ​തോ​തി​ൽ​ വി​ല​യി​ടി​വ് നേ​രി​ടു​ന്ന​ ക​ശു​വ​ണ്ടി​ കൃ​ഷി​യെ​ സം​ര​ക്ഷി​ക്കാ​ൻ​ സ​ർ​ക്കാ​ർ​ ത​ല​ത്തി​ൽ​ ഇ​ന്നും​ സം​വി​ധാ​ന​മി​ല്ല​. ​ ​ക​ണ്ണൂ​ർ​ ഫെ​നി​ ​ക​ട​ലാ​സി​ൽ​ ​പ​ഴ​ങ്ങ​ളി​ൽ​ നി​ന്ന് വീ​ര്യം​ കു​റ​ഞ്ഞ​ മ​ദ്യം​ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ​ സ​ർ​ക്കാ​ർ​ അ​നു​മ​തി​ ന​ൽ​കാ​ൻ​ തീ​രു​മാ​നി​ച്ച​തോ​ടെ​ പ്ര​തീ​ക്ഷ​ വാ​നോ​ള​മു​യ​ർ​ന്നി​രു​ന്നു​. ഉ​പ​യോ​ഗി​ക്കാ​തെ​ ന​ശി​ച്ച​പോ​കു​ന്ന​ ക​ശു​മാ​ങ്ങ​യ്ക്ക് ഇ​നി​ ന​ല്ല​ വി​ല​ ല​ഭി​ക്കു​മെ​ന്ന​ പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ണ്ണൂ​രി​ലെ​ ക​ർ​ഷ​ക​ർ​. പ​യ്യാ​വൂ​ർ​ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ ബാ​ങ്കി​നാ​ണ് ഉ​ത്പാ​ദ​ന​ അ​നു​മ​തി​. ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ​ വ​ഴി​യാ​ണ് മ​ദ്യം​ വി​ൽ​ക്കു​ക​. മ​ദ്യം​ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള​ അ​ടി​സ്ഥാ​ന​ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം​ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞി​രു​ന്നു​. 1​9​9​1​ മു​ത​ൽ​ ഇ​തി​നാ​യു​ള്ള​ പ​രി​ശ്ര​മ​ങ്ങ​ൾ​ തു​ട​ങ്ങി​യി​രു​ന്നു​. നി​ല​വി​ൽ​ ഗോ​വ​യി​ൽ​ മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ​ അം​ഗീ​കാ​ര​ത്തോ​ടെ​ ക​ശു​മാ​ങ്ങ​യി​ൽ​ നി​ന്നും​ മ​ദ്യം​ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. പ​ഴ​ങ്ങ​ൾ​ ഉ​പ​യോ​ഗി​ച്ച് മൂ​ല്യ​വ​ർ​ദ്ധി​ത​ ഉ​ത്പ​ന്ന​ങ്ങ​ൾ​ നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള​ നി​ർ​ദ്ദേ​ശം​ 2​0​2​2​ലെ​ സം​സ്ഥാ​ന​ ബ​ജ​റ്റി​ൽ​ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു​. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ശു​മാ​ങ്ങാ​യി​ൽ​ നി​ന്ന് മ​ദ്യം​ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ​ പ​യ്യാ​വൂ​ർ​ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ ബാ​ങ്കി​ന് സ​ർ​ക്കാ​ർ​ അ​നു​മ​തി​ ന​ൽ​കി​യ​ത്. 2​0​1​6​ലാ​ണ് ബാ​ങ്ക് ഭ​ര​ണ​ സ​മി​തി​ ഇ​ത് സം​ബ​ന്ധി​ച്ച​ വി​ശ​ദ​മാ​യ​ പ​ദ്ധ​തി​ രേ​ഖ​ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ച​ത്. എ​ക്‌​സൈ​സ് വ​കു​പ്പി​ന്റെ​ അ​ന്തി​മാ​നു​മ​തി​ ല​ഭി​ക്കു​ന്ന​ മു​റ​ക്ക് എ​ത്ര​യും​ പെ​ട്ട​ന്നു​ ത​ന്നെ​ ഫെ​നി​യു​ടെ​ ഉ​ത്പാ​ദ​നം​ ആ​രം​ഭി​ക്കാ​ൻ​ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ പ​റ​ഞ്ഞു​. 2​0​0​ രൂ​പ​യാ​ണ് ഒ​രു​ ലി​റ്റ​ർ​ ഫെ​നി​യു​ടെ​ ഉ​ത്പാ​ദ​ന​ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ൻ​ വ​ഴി​ 5​0​0​ രൂ​പ​ നി​ര​ക്കി​ൽ​ വി​ൽ​പ​ന​ ന​ട​ത്തി​യാ​ൽ​ ത​ന്നെ​ ലാ​ഭ​ക​ര​മാ​കും​. പ​യ്യാ​വൂ​രി​ൽ​ ബാ​ങ്കി​ന്റെ​ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ര​ണ്ട​ര​ ഏ​ക്ക​ർ​ സ്ഥ​ല​ത്താ​ണ് ഫെ​നി​ ഉ​ത്പാ​ദി​പ്പി​ക്കു​ക​. ചെ​ല​വു​കു​റ​ഞ്ഞ​ കൃ​ഷി​യാ​ണ് ക​ശു​മാ​വ്. ത​രി​ശാ​യ​ സ്ഥ​ലം​ മാ​ത്രം​ മ​തി​. വെ​ള്ള​വും​ വ​ള​വും​ വേ​ണ്ട​. നി​ല​വി​ൽ​ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ​ ക​ശു​മാ​ങ്ങ​ തോ​ട്ട​ങ്ങ​ളി​ൽ​ ചീ​ഞ്ഞ​ളി​ഞ്ഞു​ പോ​വു​ക​യാ​ണ്. ഫെ​നി​ ഉ​ത്പാ​ദ​നം​ തു​ട​ങ്ങി​യാ​ൽ​ ക​ശു​മാ​ങ്ങ​യ്ക്കും​ വി​ല​ കി​ട്ട​ന്ന​തോ​ടെ​ ക​ശു​മാ​വ് കൃ​ഷി​യും​ വ​ർ​ദ്ധി​ക്കും​. ഒ​രു​ കി​ലോ​ ക​ശു​വ​ണ്ടി​യു​ടെ​ പ​ഴ​ത്തി​ന്റെ​ തൂ​ക്കം​ ശ​രാ​ശ​രി​ 9​.7​0​0​ കി​ലോ​യാ​ണ്. ഇ​ത്ര​യും​ പ​ഴ​ത്തി​ൽ​ നി​ന്ന് 5​.5​ ലീ​റ്റ​ർ​ നീ​ര് കി​ട്ടും​. ഈ​ നീ​ര് സം​സ്‌​ക​രി​ച്ചാ​ൽ​ അ​ര​ ലീ​റ്റ​ർ​ ഫെ​നി​ കി​ട്ടും​. ക​ശു​വ​ണ്ടി​ വി​ല​യി​ൽ​ ഏ​റ്റ​കു​റ​ച്ചി​ലു​ക​ളു​ണ്ടാ​യാ​ലും​ ഫെ​നി​യു​ടെ​ വി​ല​യി​ൽ​ മാ​റ്റ​മു​ണ്ടാ​കി​ല്ല​. അ​തു​കൊ​ണ്ടു​ ത​ന്നെ​ ക​ശു​മാ​ങ്ങ​ ക​ശു​വ​ണ്ടി​യേ​ക്കാ​ൾ​ മൂ​ല്യ​മേ​റി​യ​താ​യി​ മാ​റും​. വി​ദേ​ശ​ വി​നോ​ദ​ സ​ഞ്ചാ​രി​ക​ളു​ടെ​ ജ​ന​പ്രി​യ​ പാ​നീ​യ​മാ​ണ് ഗോ​വ​ൻ​ ഫെ​നി​. കേ​ര​ള​ത്തി​ൽ​ സ​മൃ​ദ്ധ​മാ​യി​ ല​ഭി​ക്കു​ന്ന​ ക​ശു​മാ​ങ്ങ​യി​ൽ​ നി​ന്നും​ മ​ദ്യം​ ഉ​ണ്ടാ​ക്കു​ന്ന​തി​ലൂ​ടെ​ ടൂ​റ​ിസം​ മേ​ഖ​ല​യെ​യും​ പ​രി​പോ​ഷി​പ്പി​ക്കാ​ൻ​ ക​ഴി​യും​.

വീണടിയുന്നു കോടികളുടെ മുതൽ

ലോകത്തിലെ മേൽത്തരം കശുമാവുകളുടെ കേന്ദ്രമായ കണ്ണൂർ, കാസർകോട് ജില്ലകളിൽ കോടിക്കണക്കിന് രൂപയുടെ പോഷകസമൃദ്ധമായ കശുമാങ്ങയാണ് വർഷന്തോറും വീണടിയുന്നത്. ഗോവൻ മാതൃകയിൽ കശുമാങ്ങയിൽ നിന്ന് ഫെനിക്ക് സമാനമായ മദ്യം ഉത്പാദിപ്പിക്കാമെന്നിരിക്കെയാണ് കശുമാവിനെ പാടെ അവഗണിക്കുന്നതും കർഷകനെ സഹായിക്കാനുള്ള അവസരം കളഞ്ഞുകുളിക്കുന്നതും