ബോധവത്കരണവും അനുമോദന സദസും
Wednesday 14 May 2025 12:31 AM IST
തൃശൂർ: ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും അനുമോദന സദസും സംഘടിപ്പിച്ചു. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി പന്ത്രണ്ട് ഉപജില്ലകളിലായി ലഹരിയും യുവതലമുറയും എന്ന വിഷയത്തിൽ ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിച്ചു. സംസ്ഥാന അദ്ധ്യക്ഷ കെ.സ്മിത ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാദ്ധ്യക്ഷൻ സി.പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസർ രാമചന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറി വി.യു.ശ്രീകാന്ത്, സംസ്ഥാന വനിതാ വിഭാഗം കൺവീനർ പി.ശ്രീദേവി, ജില്ലാ വനിതാ വിഭാഗം കൺവീനർ ഗീത കെ.മേനോൻ, ജില്ലാ ട്രഷററും പ്രോഗ്രാം കൺവീനറുമായ എസ്.സുനിൽ എന്നിവർ സംസാരിച്ചു.