കർഷക കോൺഗ്രസ് ധർണ

Wednesday 14 May 2025 12:35 AM IST

ചാലക്കുടി: കർഷക കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവന് മുന്നിൽ നടത്തിയ ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ.പൈലപ്പൻ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം മൂലം വിളകൾക്കുണ്ടാകുന്ന നഷ്ടങ്ങൾ പഠിക്കാനും പരിഹരിക്കാനും ലോക ബാങ്ക് സർക്കാരിന് നൽകിയ 139 കോടി രൂപ സർക്കാർ വകമാറ്റിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു കുരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ.ജേക്കബ്,പി.കെ. അരുൺകുമാർ, ജോസ് കൊച്ചേക്കാടൻ, ജോർജ് കല്ലേലി, ബിജു പറമ്പി, ആന്റോ പീണിക്കപറമ്പൻ, ആന്റോ മേലപ്പുറം,പ്രീതി ബാബു, ജോൺസൺ കണ്ടംകുളത്തി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി അഗസ്റ്റി, റിജു മാവേലി, മനീഷ് ബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.