കുടുംബങ്ങൾക്ക് ധനസഹായം

Wednesday 14 May 2025 12:37 AM IST

തൃശൂർ: കളർകോട് അപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ധനസഹായം. രണ്ടു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല അഞ്ചുലക്ഷം രൂപ വീതം നൽകി. സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അകാലത്തിൽ മരണപ്പെടുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ ആദ്യ സഹായമാണിത്. ആൽവിൻ ജോർജ്, ആയുഷ് ഷാജി എന്നിവരുടെ അമ്മമാർ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിനിന്ന് തുക ഏറ്റുവാങ്ങി. ഡോ. സി.ജെ. ജെസി അദ്ധ്യക്ഷയായി. ഡോ. സി.പി. വിജയൻ, ഡോ. എസ്. ഗോപകുമാർ, ഡോ. ആശിഷ് രാജശേഖരൻ, ഡോ. മിറിയം വർക്കി, സി. ഗോപകുമാർ, മുഹമ്മദ് ആഷിക് എന്നിവർ പ്രസംഗിച്ചു.