ജില്ല വിധവാസംഗമവും സംരംഭക സെമിനാറും

Wednesday 14 May 2025 12:37 AM IST
ജനശക്തി വിധവാ സംഘം ജില്ല വിധവാ സംഗവും സംരഭകത്വ സെമിനാറും മുൻ മേയർ കെ. രാധാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ജനശക്തി വിധവാ സംഘം ജില്ലാ തല സംഗമവും സംരംഭക സെമിനാറും മുൻ മേയർ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റി തയ്യാറാക്കിയ ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്നെഴുതിയ തുണിസഞ്ചികളുടെ വിതരണോദ്ഘാടനം ജനശക്തി വിധവാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ഹീര നിർവഹിച്ചു. സൗജന്യ ഭക്ഷ്യക്കിറ്റും സാരിയും വിതരണം ചെയ്തു. എം.നളിന പ്രഭ, ഗോപാലകൃഷ്ണൻ നന്തിലേത്ത്, അബു താഹിർ,പി.എം.സന്തോഷ്‌കുമാർ,സുരേഷ് ബാബു ആലപ്പുഴ, നുസൈഫ മജീദ്, ബി.ടി.രമ ,വനജ ,എ.ഇ.സാബിറ, രമണി,ഷീജ പട്ടിക്കാട്, സജീവൻ തുടങ്ങിയവർ സംസാരിച്ചു. ജനശക്തി വിധവാ സംഘം ജില്ലാ പ്രസിഡന്റായി ഷീജ പട്ടിക്കാടിനെയും ഉപദേശക സമിതി ചെയർമാനായി ഗോപാലകൃഷ്ണൻ നന്തിലേത്തിനേയും തിരഞ്ഞെടുത്തു.