'അഞ്ച് മാസം ഗർഭിണിയായിരുന്നപ്പോഴും മർദ്ദിച്ചു'; ബെയ്‌ലിൻ ദാസിനെതിരെ ബാർ കൗൺസിലിൽ പരാതി നൽകി യുവ അഭിഭാഷക

Wednesday 14 May 2025 9:04 AM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ യുവ അഭിഭാഷക ജെ വി ശ്യാമിലി, സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെ ബാർ കൗൺസിലിൽ പരാതി നൽകി. ബെയ്‌ലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയർ ആയതുകൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പറയുന്നു. ഇന്നലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ, തന്നെ നിരവധി തവണ മർദ്ദിച്ചു. മൂന്നാമത്തെ തവണയുളള അടിക്കുശേഷം ബോധം നഷ്ടപ്പെട്ടെന്നും ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒളിവിൽ പോയ ബെയ്‌ലിനായുളള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്.

അതേസമയം, മർദ്ദനമേറ്റ ശ്യാമിലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൈ​കൊ​ണ്ടും​ ​നി​ലം​തു​ട​യ്ക്കു​ന്ന​ ​മോ​പ്പ് ​സ്‌​റ്റി​ക്കു​കൊ​ണ്ടു​മാണ് ബെയ്‌ലിൻ,ശ്യാമിലിയെ മർദ്ദിച്ചത്. ആറ് മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​ന്റെ​ ​അ​മ്മ​യാ​ണ് ​ശ്യാ​മി​ലി.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​നോ​ക്കി​നി​ൽ​ക്കെ​യാ​ണ് മർദ്ദനം.

ശ്യാമിലി പ്രസവം കഴിഞ്ഞ് മൂന്നുമാസം മുൻപാണ് തിരികെ ജോലിക്കെത്തിയത്. മൂന്നര വർഷമായി ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിയെ പുറത്താക്കിയതായി കഴിഞ്ഞ ബുധനാഴ്ച ബെയ്ലിൻ അറിയിച്ചു. എന്നാൽ, ശനിയാഴ്ച വിളിച്ച് ക്ഷമ ചോദിച്ചു. തിരികെ വരാൻ നിർബന്ധിച്ചു. തിങ്കളാഴ്ച ഓഫീസിൽ എത്തിയെങ്കിലും ഇയാളോട് സംസാരിക്കാനായില്ല. ഇന്നലെ, തന്നെ പുറത്താക്കാനുള്ള കാരണം ചോദിച്ചതോടെ മുഖത്ത് തുരുതുരാ മർദ്ദിക്കുകയായിരുന്നുവെന്ന് ശ്യാമിലി പറഞ്ഞത്.