സെമിനാർ
Thursday 15 May 2025 1:11 AM IST
നെയ്യാറ്റിൻകര: എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ഹ്യൂമൻ റിസോഴ്സസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ‘ഉപരിപഠനവും തൊഴിൽ സാധ്യതകളും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. യൂണിയൻ ചെയർമാൻ എൻ.ഹരിഹരൻ ഉദ്ഘാടനം ചെയ്തു. റിട്ട.എംപ്ലോയ്മെന്റ് ഓഫീസർ കെ.സനിൽ കുമാർ സെമിനാർ നയിച്ചു. യൂണിയൻ സെക്രട്ടറി ജി.വിനോദ് കുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് പ്രേമ ടീച്ചർ,യൂണിയൻ ഭരണസമിതി അംഗങ്ങൾ,പ്രതിനിധി സഭ അംഗങ്ങൾ,വനിതയുണിയൻ ഭാരവാഹികൾ,കോ-ഓർഡിനേറ്റർമാർ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ ആർ.സുഭാഷ് എന്നിവർ നേതൃത്വം നൽകി.