ജില്ലാ സമ്മേളനം
Thursday 15 May 2025 1:19 AM IST
തിരുവനന്തപുരം: കേരള സ്‌ക്രാപ് മർച്ചന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം തൊഴിൽവകുപ്പ് സെക്രട്ടറി കെ. വാസുകി ഉദ്ഘാടനം ചെയ്തു. കെ.എസ്.എം.എ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ആസിഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സിറാജ്,സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അർഷാദ്,ജില്ലാ ജനറൽ സെക്രട്ടറി എസ്. മുരുകൻ തേവർ,ജില്ലാ വൈസ് പ്രസിഡന്റ് എം.എ. മാഹിൻ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി മുഹമ്മദ് ആസിഫ് (പ്രസിഡന്റ്),എസ്. മുരുകൻ തേവർ ( ജനറൽ സെക്രട്ടറി),എം.എ.മാഹിൻകണ്ണ് ( ട്രഷറർ),കെ.ദേവരാജ്,എസ്.ബാദുഷ,എൻ.രാമദാസ്, കെ.അമൽരാജ്,നാസർ പനവൂർ,ഷിഹാബുദീൻ (വൈസ് പ്രസിഡന്റുമാർ) എന്നിവരെ തിരഞ്ഞെടുത്തു.