സർട്ടിഫിക്കറ്റ് വിതരണം
Thursday 15 May 2025 1:36 AM IST
മുടപുരം: സംസ്ഥാനസർക്കാരിന്റെ യുവ വീവ് പദ്ധതി പ്രകാരം കിഴുവിലം,കൈലത്തുകോണം കൈത്തറി സംഘങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഷരത്.വി.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സുശോഭനൻ അദ്ധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് ഡെപ്യൂട്ടി രജിസ്ട്രാർ സുനിൽ കുമാറും സ്റ്റൈപന്റ് ബി. ഷീലയും വിതരണം ചെയ്തു. ജില്ല കോ-ഓർഡിനേറ്റർ സുഭാഷ് ചന്ദ്രൻ,ബി.അബ്ദുൽ സലാം,എം.മുരളി,കെ. അശോകൻ,എസ്.എൽ.അമൽദേവ്, എസ്.എം.രാജേഷ്,അഭിജിത് തുടങ്ങിയവർ പങ്കെടുത്തു.എസ്.ചന്ദ്രൻ സ്വാഗതവും സി. രാജൻ നന്ദിയും പറഞ്ഞു.