ചെസ് മത്സരം

Thursday 15 May 2025 1:44 AM IST

ആറ്റിങ്ങൽ: സർഗ ആർട്സ് ആന്റ് സ്‌പോർട്സ് സെന്ററും അമർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ചെസ് മത്സരത്തിന്റെ സമാപന സമ്മേളനം ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ ജിഷ്ണു ഉദ്ഘാടനം ചെയ്തു.സർഗ പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ അമർ ആശുപത്രി എം.ഡി ഡോ. രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി.ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണം നേടിയ ദിവി ബിജേഷ് ,ഐ.എഫ്.എസ് നേടിയ ബി.എൻ.നാഗരാജ്,ചെസ് മാസ്റ്റർ പി.ആർ.ജയചന്ദ്രൻ എന്നിവരെ ആദരിച്ചു.ചെസ് മത്സരത്തിലെ സബ് ജൂനിയർ,ജൂനിയർ വിഭാഗത്തിലെ വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.സെക്രട്ടറി സുരേഷ് ബാബു.കെ സ്വാഗതവും അപർണ്ണ നന്ദിയും പറഞ്ഞു.