' ലഹരിയോട് വിട പറയൂ ' ,​ ഷൈൻ - വിൻസി ചിത്രം സൂത്രവാക്യം ടീസർ

Thursday 15 May 2025 7:08 PM IST

ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും മുഖ്യവേഷത്തിൽ എത്തുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഇൗ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറി എന്ന വിൻസിയുടെ ആരോപണം വലിയ വിവാദമായിരുന്നു.

അതേസമയം ചിത്രത്തിന്റെ ടീസർ തുടങ്ങുന്നത് ലഹരിക്കെതിരായ സന്ദേശത്തോടെയാണ് എന്നത് ശ്രദ്ധേയം.

സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ക്രിസ്റ്റോ സേവ്യർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഷൈൻ ടോമിന്. യുജിൻ ജോസ് ചിറമ്മൽ ആണ് തിരക്കഥയും സംവിധാനവും . ചിത്രത്തിന്റെ കഥ റെജിൽ എസ് സാബു ആണ്. പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ്.

ശ്രീകാന്ത് കന്ദ്രഗുല ആണ് നിർമ്മാണം. ഛായാഗ്രഹണം ശ്രീരാം ചന്ദ്രശേഖരൻ. സംഗീതം ജീൻ പി. ജോൺസൺ. എഡിറ്റിംഗ് നിതീഷ് കെ.ടി.ആർ. മേയ് 30ന് റിലീസ് ചെയ്യും.