ശ്രീ മഡിയൻ കൂലോം കലശോത്സവം; കൂലോം തീണ്ടൽ

Wednesday 14 May 2025 8:11 PM IST

കാഞ്ഞങ്ങാട്: മടിയൻ കൂലോം ക്ഷേത്ര പാലക ക്ഷേത്രം കലശോത്സവത്തിന് നാന്ദി കുറിച്ച് കൂലോം തീണ്ടൽ ചടങ്ങ് നടന്നു. തായത്ത് വീട്ടിൽ ഇളമയുടെ കാർമ്മികത്വത്തിൽ ആയുധങ്ങൾ എഴുന്നള്ളിച്ച് പീഠത്തിൽ വെച്ചതോടെ കോലധാരികൾ തോറ്റം ചൊല്ലി ദൈവങ്ങളെ തോറ്റി ഉണർത്തി. പിന്നീട് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രം വലം വച്ച് ദേവിദേവന്മാരെ വന്ദിച്ചു.മുല്ലച്ചേരി നായരച്ഛൻ, മഡിയൻ നായരച്ഛൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം. ജയദേവൻ, ബോർഡ് അംഗങ്ങളായ എൻ.വി.ബേബിരാജ്, വി.നാരായണൻ, എക്സിക്യൂട്ടീവ് ഓഫീസർ വിജയൻ പെരിങ്ങേത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മടിയൻ ചിങ്കം, മടിയൻ കർണ്ണമൂർത്തി, മടിയൻ പുല്ലൂരാൻ എന്നിവരാണ് ക്ഷേത്രപാലകൻ, കാളരാത്രിയമ്മ, നടയിൽ ഭഗവതി എന്നീ തെയ്യങ്ങളുടെ തിരുമുടിയേന്തുന്നത്.