മെമ്പർഷിപ്പ് ക്യാമ്പെയിൻ
Thursday 15 May 2025 1:17 AM IST
കിളിമാനൂർ: സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും അർഹതപ്പെട്ട ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും പുതിയ ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ നിയമിക്കണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ)സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ ആവശ്യപ്പെട്ടു.
കെ.എ.എം.എ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പെയിനിന്റെ ഉദ്ഘാടനം കിളിമാനൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കെ.എ.എം.എ ജില്ലാ സെക്രട്ടറി മുനീർ.എ അദ്ധ്യക്ഷത വഹിച്ചു.എ.യാസർ,മുഹമ്മദ് ഷാ.എൻ,സിയാദ്.എം.എച്ച്,ഷാജുദ്ദീൻ എ.എസ്,അബ്ദുൽ കലാം.എ,സിമി സുന്ദരൻ,മുബീന ബീവി.എസ്,അജാദ്.ഇ.എ,നിഷാ മോൾ.എൻ എന്നിവർ പങ്കെടുത്തു.