റാങ്ക് തിളക്കത്തിൽ നൂപ അനൂപ്
Thursday 15 May 2025 11:11 PM IST
കട്ടപ്പന: എം.ജി സർവകലാശാല ബി.എസ്.സി. മാത്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കട്ടപ്പന ഗവ. കോളേജിലെ നൂപ അനൂപ്. കട്ടപ്പന സുവർണഗിരി വീരശേരിത്തറയിൽ അനൂപ് സത്യന്റെ മകളാണ്. കുട്ടിക്കാലം മുതൽ പഠനത്തിൽ മികവ് പുലർത്തുന്ന നൂപ പത്താംക്ലാസ് വരെ വെള്ളയാംകുടി നിർമൽ ജ്യോതി സ്‌കൂളിലും പ്ലസ്ടു വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലുമാണ് പഠിച്ചത്. സിവിൽ സർവീസാണ് നൂപയുടെ ലക്ഷ്യം. അച്ഛൻ അനൂപ് സത്യൻ ദേശീയ, സംസ്ഥാന കായികമേളകളിലെ മെഡൽ ജേതാവാണ്. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലാണ് ഇദ്ദേഹവും പഠിച്ചിരുന്നത്. ഇളയ സഹോദരി നിയയും സഹോദരൻ നകുലനും ഇതേ സ്‌കൂളിൽ എട്ട്, ആറ് ക്ലാസുകളിലാണ് പഠിക്കുന്നത് .