മണ്ണുമാന്തി കൊണ്ട് കുമ്പളത്തിന്റെ വള്ളി പൊട്ടി, 76കാരിയെ അയൽക്കാരൻ ആക്രമിച്ചതായി പരാതി

Wednesday 14 May 2025 10:38 PM IST

മുഹമ്മ: പുരയിടം വൃത്തിയാക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ ഭാഗം കൊണ്ട് അയൽവാസിയുടെ കുമ്പള വള്ളി പൊട്ടിയതിന്റെ പേരിൽ വൃദ്ധയെ ആക്രമിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 18ാം വാർഡ് അയ്യങ്കാളി ജംഗ്‌ഷന് സമീപം വക്കേതലയ്ക്കൽ വീട്ടിൽ ഹേമ സുകുമാര(76)ന്റെ പരാതിയിൽ അയൽവാസി പുഷ്‌കരനെ പ്രതിയാക്കി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഹേമയും ഹൃദ്രോഗിയായ ഭർത്താവ് സുകുമാരനും (84) മാത്രം താമസിക്കുന്ന വീട്ടിലെത്തി പ്രതി അസഭ്യം പറയുകയും ഹേമയെ തള്ളിയിടുകയും ചെയ്തതായാണ് പരാതി . ഹേമ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.