നിയമസഭാ സമിതി 19 ന് ജില്ലയിൽ
Thursday 15 May 2025 3:38 AM IST
ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി 19ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ഉൾനാടൻ മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വേമ്പനാട്ടു കായൽ ഉൾപ്പെടെയുള്ള ഉൾനാടൻ ജലാശയങ്ങളിലെ മാലിന്യ പ്രശ്നം സംബന്ധിച്ചും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി സമിതി അംഗങ്ങൾ ചർച്ച നടത്തും. കൂടാതെ ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച ഹർജികളിന്മേൽ തെളിവെടുപ്പ് നടത്തും. മത്സ്യ അനുബന്ധത്തൊഴിലാളികളിൽ നിന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരിൽ നിന്നും പരാതികൾ സ്വീകരിക്കും.