പഠനോപകരണ വിതരണം

Thursday 15 May 2025 12:38 AM IST

ആലപ്പുഴ : തോണ്ടൻ കുളങ്ങര ശൈവ വെള്ളാളസഭ സമുദായാംഗങ്ങളുടെ കുട്ടികൾക്ക് പഠനോപകരണങ്ങളും നോട്ടുബുക്കു വിതരണവും നടത്തി. ഓഫീസ് നവീകരണ സമ്മാന കൂപ്പൺ ഉദ്ഘാടനം എ.വി.ജെ പൊന്നമ്മാൾ നിർവഹിച്ചു. സൈന്യത്തിൽ നിന്നും വിരമിച്ച അനിൽ കുമാർ, സുരേഷ് കുമാർ, കുമാർ എന്നിവർ ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ജിഷ പിള്ള ചൊല്ലിക്കൊടുത്തു. ജയകുമാർ, പത്മകുമാർ, സതിശൻ, എ.വി .ജെ ബാലൻ, ബിനേഷ് ഡി.പിള്ള, സരിത എന്നിവർ പ്രസംഗിച്ചു.