സൈഡ് വീൽ സ്കൂട്ടർ വിതരണം

Thursday 15 May 2025 1:38 AM IST

അമ്പലപ്പുഴ:അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് " ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ" എന്ന പദ്ധതിയിൽ സ്കൂട്ടർ വിതരണം നടത്തി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പടിഞ്ഞാറേക്കര വീട്ടിൽ സീതമ്മയ്ക്ക് സ്കൂട്ടർ കൈമാറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ അംഗങ്ങളായ സതി രമേശൻ, വി. ആർ. അശോകൻ, നിർവഹണ ഉദ്യോഗസ്ഥയായ സുജാദേവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എച്ച്. ഹമീദ് കുട്ടി ആശാൻ, യു. എച്ച്.ടി.സി ഡോ. അരുൺ ഭട്ട്, ബ്ലോക്ക് പഞ്ചായത്തിലെയും ഐ. സി. ഡി .എസ് ഓഫീസിലെയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.