അതിവർഷാനുകൂല്യ രണ്ടാം ഗഡു വിതരണം

Thursday 15 May 2025 2:46 AM IST

ആലപ്പുഴ: കേരള കർഷക തൊഴിലാളി ക്ഷേമനിധിബോർഡിന്റെ അധിവർഷാനുകൂല്യ രണ്ടാം ഗഡു വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ കർഷക തൊഴിലാളിക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ നിർവ്വഹിച്ചു. ക്ഷേമനിധിബോർഡ്‌ ഡയറക്ടർ ഷെയ്ഖ് .പി.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാഎക്സിക്യൂട്ടീവ് ഓഫീസർ എസ്.ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രതിനിധികൾക്കുള്ള ബോധവത്കരണ ക്ലാസ്സ്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. എസ്. മുഹമ്മദ്‌ സിയാദ് നയിച്ചു. കെ.എസ്. കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ.ഡി.കുഞ്ഞച്ചൻ, ബി.കെ.എം .യു സംസ്ഥാനകമ്മിറ്റിയംഗം ബി.ലാലി, കെ കെ ടി എഫ് ജില്ലാ പ്രസിഡന്റ് കെ.ബഷീർ മൗലവി എന്നിവർ സംസാരിച്ചു. ഡി. അനന്തലക്ഷ്മി നന്ദിപറഞ്ഞു.