പച്ചക്കറി കൃഷി വിളവെടുപ്പ്
Thursday 15 May 2025 1:48 AM IST
ചേർത്തല:ചേർത്തല തെക്ക് കുന്നത്തു ഘണ്ടാകർണ ക്ഷേത്രത്തിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്റ് ഡി.ബാബു എരവക്കാട്ട് അദ്ധ്യക്ഷനായി. സെക്രട്ടറി മോഹൻ മണ്ണാശേരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം, പഞ്ചായത്ത് അംഗം റോയിമോൻ,വി.ജി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വെള്ളരി, കുക്കുംബർ, മത്തൻ,അച്ചിങ്ങ,വെണ്ടയ്ക,തണ്ണിമത്തൻ തുടങ്ങിയ പച്ചക്കറികളാണ് ജൈവരീതിയിൽ കൃഷി ചെയ്തത്.