സൗജന്യനേത്ര പരിശോധന ക്യാമ്പ്

Thursday 15 May 2025 1:57 AM IST

വെഞ്ഞാറമൂട്:ത്രിവേണി റസിഡന്റ്സ് അസോസിയേഷന്റെയും ചൈതന്യ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യനേത്ര പരിശോധന,തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും.ആലന്തറ ഗവ.യു.പി.എസിൽ 18ന് രാവിലെ 8 മുതൽ നടക്കുന്ന ക്യാമ്പ് ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.