പ്രധാനമന്ത്രിക്ക് പിന്നാലെ സൈനികരെ കാണാൻ രാജ്നാഥ് സിംഗും,​ ഭുജ് വ്യോമതാവളവും പൂഞ്ചും സന്ദർശിക്കും

Wednesday 14 May 2025 11:39 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ് അതി‌ർത്തിയിൽ സന്ദർശനം നടത്തിയതിന് പിന്നാലെ ഗുജറാത്തിലെ ഭുജ് വ്യോമത്താവളം സന്ദർശിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വെള്ളി,​ ശനി ദിവസങ്ങളിലായിരിക്കും രാജ്‌നാഥ് സിംഗ് ഭുജ് വ്യോമത്താവളം സന്ദർശിക്കുക. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ പാക് ഡ്രോണുകളെയും മിസൈലുകളെയും നിഷ്പ്രഭമാക്കിയ ഭുജ് വ്യോമത്താവളത്തിലെ സൈനികരുമായി അദ്ദേഹം സംവദിക്കും. നാളെ ജമ്മു കാശ്മീരിലും രാജ്നാഥ് സിംഗ് എത്തും. പൂഞ്ചിലും വെള്ളിയാഴ്ച അദ്ദേഹം സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട് .

നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആദംപൂർ വിമാനത്താവളം സന്ദർശിച്ചിരുന്നു. അതേസമയം പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ​മ​റു​പ​ടി​യാ​യി​ ​ഇ​ന്ത്യ​ ​ന​ട​ത്തി​യ​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​രി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ചീ​ഫ് ​ഓ​ഫ് ​ഡി​ഫ​ൻ​സ്(​സി.​ഡി.​എ​സ്)​ ​സ്റ്റാ​ഫ് ​ജ​ന​റ​ൽ​ ​അ​നി​ൽ​ ​ചൗ​ഹാ​നും​ ​മൂ​ന്ന് ​സാ​യു​ധ​ ​സേ​നാ​ ​മേ​ധാ​വി​ക​ളും​ ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​വി​നെ​ ​ധ​രി​പ്പി​ച്ചു. സി.​ഡി.​എ​സ് ​ജ​ന​റ​ൽ​ ​അ​നി​ൽ​ ​ചൗ​ഹാ​ൻ,​ ​ക​ര​സേ​നാ​ ​മേ​ധാ​വി​ ​ജ​ന​റ​ൽ​ ​ഉ​പേ​ന്ദ്ര​ ​ദ്വി​വേ​ദി,​ ​വ്യോ​മ​സേ​നാ​ ​മേ​ധാ​വി​ ​എ​യ​ർ​ ​ചീ​ഫ് ​മാ​ർ​ഷ​ൽ​ ​എ.​പി.​ ​സിം​ഗ്,​ ​നാ​വി​ക​സേ​നാ​ ​മേ​ധാ​വി​ ​അ​ഡ്മി​റ​ൽ​ ​ദി​നേ​ശ് ​കെ.​ ​ത്രി​പാ​ഠി​ ​എ​ന്നി​വ​രാ​ണ് ​രാ​ഷ്ട്ര​പ​തി​ ​ഭ​വ​നി​ലെ​ത്തി​യ​ത്.​ ​സാ​യു​ധ​ ​സേ​ന​യു​ടെ​ ​ധീ​ര​ത​യെ​യും​ ​സ​മ​ർ​പ്പ​ണ​ത്തെ​യും​ ​രാ​ഷ്ട്ര​പ​തി​ ​അ​ഭി​ന​ന്ദി​ച്ചു.