മജ്ജ മാറ്റിവയ്ക്കൽ പൂർത്തിയാക്കി

Thursday 15 May 2025 12:34 AM IST

തൃശൂർ: അമലയിൽ മൂന്ന് വർഷമായി പ്രവർത്തിക്കുന്ന ബി.എം.ടി യൂണിറ്റിൽ നിന്നും 50 പേർക്ക് മജ്ജ മാറ്റിവയ്ക്കൽ വിജയകരമായി പൂർത്തിയാക്കി. ഇതോടനുബന്ധിച്ച് നടത്തിയ പൊതുയോഗവും മജ്ജ മാറ്റിവച്ചവരുടെ സംഗമവും ചലച്ചിത്രതാരം തൃശൂർ എൽസി ഉദ്ഘാടനം ചെയ്തു. ആദ്യമായി മജ്ജമാറ്റിവയ്ക്കലിന് വിധേയനായ കെ.പി. ഗോപകുമാർ മുഖ്യാതിഥിയായി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ഡോ. അനിൽ ജോസ്, പ്രൊഫ. ഡോ. സുനു സിറിയക്, ഡോ. വി. ശ്രീരാജ്, സി.എൻ.ഒ സിസ്റ്റർ ലിഖിത എന്നിവർ പ്രസംഗിച്ചു. ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് 50 കുട്ടികൾക്ക് സൗജന്യമായി മജ്ജമാറ്റിവയ്ക്കൽ നടത്തികൊടുക്കും.