മുഖ്യമന്ത്രിക്ക് നിവേദനം നൽകി
Thursday 15 May 2025 12:35 AM IST
തൃശൂർ: സമൂഹത്തിലെ 21 വിഭാഗം ഭിന്നശേഷിക്കാരുടെ സമഗ്ര ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വോയ്സ് ഒഫ് ഡിസേബിൾഡ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എയുടെ സഹായത്തോടെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത വോയ്സ് ഒഫ് ഡിസേബിൾഡ് ജനറൽ സെക്രട്ടറി പി.എ സൂരജാണ് പതിനഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചത്. സ്വയംതൊഴിൽ ചെയ്യുന്ന ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും സൗകര്യങ്ങൾ ഒരുക്കുക, ഇവരുടെ ഉൽപ്പന്നങ്ങൾ വില്പന ചെയ്യാൻ കേന്ദ്രങ്ങളോ ഷോപ്പുകളോ നിർമ്മിക്കുക, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റുകൾ, മേളകൾ എന്നിവിടങ്ങളിൽ സൗകര്യം നൽകുക, പെൻഷൻ 3500 ആയി ഉയർത്തുക, തൊഴിലില്ലായ്മ വേതനത്തിന്റെ മാനദണ്ഡങ്ങൾ ഒഴിവാക്കുക, ആശ്വാസ കിരണം പെൻഷൻ വർദ്ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഉന്നയിച്ചത്.