കരുത്തു തെളിയിച്ച് എൽ.ഡി.എഫ് പൊതു സമ്മേളനം

Thursday 15 May 2025 12:38 AM IST

തൃശൂർ : എൽ.ഡി.എഫിന്റെ കരുത്ത് തെളിയിച്ച് രണ്ടാം പിണറായി സർക്കാരിന്റെ നാലാം വർഷികാഘോഷ പൊതുസമ്മേളനം. തെക്കേ ഗോപുര നടയിൽ നടന്ന പൊതുസമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യവും സമ്മേളനത്തിന് ആവേശം പകർന്നു. എൽ.ഡി.എഫ് റാലി നിശ്ചയിച്ചിരുന്നെങ്കിലും കാലവസ്ഥ കണക്കിലെടുത്ത് പൊതുസമ്മേളനമാക്കി മാറ്റുകയായിരുന്നു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങൾക്ക് പുറമേയാണ് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒമ്പതു വർഷമായി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, എൽ.ഡി.എഫ് നേതാക്കളായ സി.എൻ.ജയദേവൻ, യൂജിൻ മൊറേലി, അഡ്വ.സി.ടി.ജോഫി, ഷൈജു ബഷീർ, സി.എൽ.ജോയ്, ജോസ് തെറ്റയിൽ, എ.ബി.വല്ലഭൻ, എം.എൽ.എമാരായ എ.സി.മൊയ്തീൻ, കെ.കെ.രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി,മുരളി പെരുനെല്ലി, വി.ആർ.സുനിൽ കുമാർ, പി.ബാലചന്ദ്രൻ, എൻ.കെ.അക്ബർ, സി.സി.മുകുന്ദൻ, ടൈസൺ മാസ്റ്റർ, യു.ആർ.പ്രദീപ് എന്നിവർ പങ്കെടുത്തു.