ആറാം ക്ലാസുകാരിയുടെ നോവൽ പ്രകാശനം
Thursday 15 May 2025 12:40 AM IST
തൃശൂർ: വരടിയം ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസുകാരി എസ്. ഭദ്രയുടെ നോവൽ 'ആനക്കുട്ടി അല്ലാ അന്നക്കുട്ടി' പ്രകാശനം ചെയ്തു. ഭദ്രയുടെ മൂന്നാമത്തെ പുസ്തകമാണിത്. സാഹിത്യ അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രകാശനം നിർവഹിച്ചു. കവി ഡോ. സി. രാവുണ്ണി പുസ്തകം ഏറ്റുവാങ്ങി. ബാലസാഹിത്യകാരൻ സി.ആർ. ദാസ് പുസ്തകം പരിചയപ്പെടുത്തി. ഡോ. പാഴൂർ ദാമോദരൻ അദ്ധ്യക്ഷനായി.അവണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. രാധാകൃഷ്ണൻ, പുഴയ്ക്കൽ ബ്ലോക്ക് മെമ്പർ പി.വി. ബിജു, മണലൂർ തുള്ളൽ കളരി ആശാൻ ഗോപിനാഥൻ, ലത, അംബുജാക്ഷി, സൈമി, വി.ബി. മുകുന്ദൻ,എസ്. ഭദ്ര,പ്രവീൺ വൈശാഖൻ,എസ്. സുമേഷ് എന്നിവർ സംസാരിച്ചു.