സയൻസ് ക്യാമ്പ് 16, 17 തീയതികളിൽ
Thursday 15 May 2025 12:42 AM IST
തൃശൂർ: അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ബ്രേക് ത്രൂ സയൻസ് സൊസൈറ്റി തൃശൂർ ചാപ്റ്റർ 16, 17 തീയതികളിൽ സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. രാമവർമ്മപുരം വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്കിൽ ജില്ലാ പഞ്ചായത്ത് സ്ഥാപനമായ വിജ്ഞാൻ സാഗറിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കെ.എഫ്.ആർ.ഐ ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് കുട്ടികളുമായി സംവദിക്കും. 16ന് വൈകിട്ട് വാനനിരീക്ഷണത്തിന് അവസരമുണ്ടാകും. 17ന് വൈകിട്ട് ക്യാമ്പ് സമാപിക്കും. 50 കുട്ടികൾക്കാണ് സയൻസ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. കൂടുൽ വിവരങ്ങൾക്ക് ഫോൺ: 8086871724, 9020451199.