വർഷകൃഷി വിത ഉദ്ഘാടനം
Thursday 15 May 2025 1:54 AM IST
തലയോലപ്പറമ്പ്: വടയാർ പൊന്നുരുക്കുംപാറ നെല്ലുത്പാദക പാടശേഖര സമിതിയുടെ നേതൃത്വത്തിൽ രണ്ടാം കൃഷിയുടെ വിത ഉദ്ഘാടനം നടത്തി. പാടശേഖരസമിതി പ്രസിഡന്റ് സ്‌കറിയ ആന്റണിയുടെ അദ്ധ്യക്ഷതയിൽ തലയോലപ്പറമ്പ് കൃഷിഭവൻ ഒഫീസർ ആർ.അനഘ മുതിർന്ന കർഷകൻ രമണന് വിത്ത് കൈമാറി വിത ഉദ്ഘാടനം നിർവഹിച്ചു. പാടശേഖരസമിതി സെക്രട്ടറി പി.സി.പ്രസാദ്, കമറ്റിയംഗങ്ങളായ സനൽ പാറയിൽ, സനൽ മുറിയാറ്റ്, രാജു, മേഴ്സി മാത്യു, ഉഷ കൃഷ്ണകുമാർ, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റുമാരായ സബിതാ, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.