എൻ.സി.സിയുടെ ദശദിന ക്യാമ്പ്
Thursday 15 May 2025 1:56 AM IST
വൈക്കം: എൻ.സി.സിയുടെ ദശദിന ക്യാമ്പ് വൈക്കം ലിസ്യു ഇംഗ്ലീഷ് സ്‌കൂളിൽ ആരംഭിച്ചു. വൺ കേരള ഗേൾസ് ഇൻഡിപെൻഡൻസ് കമ്പനി ചേർത്തല കമാന്റിംഗ് ഓഫീസർ ലെ്റ്റഫനന്റ് കേണൽ അജയ് മേനോൻ ആമുഖ സന്ദേശം നൽകി. സ്‌കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ നഴിയമ്പാറ, പ്രിൻസിപ്പാൾ ഷൈനി അനിമോൻ , അസോസിയേറ്റ് എൻസിസി ഓഫീസേർസ്, ഗേൾസ് കേഡറ്റ് ഇൻസ്ട്രക്ടർ എന്നിവർ സന്നിഹിതരായിരുന്നു. 500 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഡ്രിൽ, ആയുധ പരിശീലനം, വ്യക്തിത്വ ശുചിത്വം റോഡ് സുരക്ഷ, ഫയർ ആൻഡ് റെസ്‌ക്യൂ , മാപ്പ് റീഡിങ്, ഹെൽത്ത് അവയർനസ്, തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും.