കരിയർ ഗൈഡൻസ് ക്ലാസ്സ്

Thursday 15 May 2025 2:15 AM IST

ചങ്ങനാശേരി:10,11,12 ക്ലാസ്സിൽ പഠിക്കുന്നവരെയും, പഠനം പൂർത്തിയായവരെയും, അവരുടെ മാതാപിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇനി എന്ത് കരിയർ മാർഗ്ഗനിർദ്ദേശ ക്ലാസ്സ് 17ന് രാവിലെ 9 മുതൽ 12 വരെ പുതൂർപള്ളി മദ്രസ്സത്തുൽ ഇസ് ലാമിയ ഹാളിൽ നടക്കും. കരിയർ വിഷ്ണു ഹരികൃഷ്ണൻ ക്ലാസ് നയിക്കും. ക്ലാസ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 16ന് 2ന് മുമ്പായി പുതൂർപള്ളി മുസ്ലീം ജമാഅത്ത് ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ:9947042710.