മണിപ്പൂരിൽ 10 ആയുധധാരികളെ വധിച്ച് സുരക്ഷാ സേന; ആയുധശേഖരം പിടിച്ചെടുത്തു

Thursday 15 May 2025 6:50 AM IST

ഇംഫാൽ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 10 ആയുധധാരികളെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. മ്യാൻമർ അതിർത്തിയിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്. ഇവരിൽ നിന്ന് വലിയ ആയുധശേഖരവും പിടിച്ചെടുത്തു. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ നടത്തുകയാണ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ നടന്നത്.