വാഹനത്തിന് സെെഡ് നൽകുന്നതിനെ ചൊല്ലി തർക്കം; നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

Thursday 15 May 2025 8:14 AM IST

നെടുമ്പാശ്ശേരി: സിഐഎസ്എഫ് ഉദ്യോഗസ്ഥൻ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് കൊല്ലപ്പെട്ടത്. വാഹനത്തിന് സെെഡ് നൽകുന്നതിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനും ഐവിനും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ഐവിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

ബോണറ്റിന് മുകളിൽ വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ബീഹാർ സ്വദേശിയായ മോഹൻ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിക്ക് നെടുമ്പാശ്ശേരിയിലാണ് സംഭവം ഉണ്ടായത്. കാറിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതായാണ് സൂചന.