നടി കാവ്യ സുരേഷ് വിവാഹിതയായി, ചിത്രങ്ങൾ പങ്കുവച്ച് താരം
Thursday 15 May 2025 11:15 AM IST
നടിയും നർത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. കെ പി അദീപ് ആണ് വരൻ. ആലപ്പുഴ സ്വദേശിനിയാണ് കാവ്യ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹച്ചിത്രങ്ങൾ നടി തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
2013ൽ 'ലസാഗു ഉസാഘ' എന്ന ചിത്രത്തിലൂടെയാണ് കാവ്യ സുരേഷ് സിനിമയിലെത്തിയത്. ഒരേമുഖം, കാമുകി എന്നിവയുൾപ്പെടെ അഞ്ചിലധികം മലയാള സിനിമകളിലും തിരുമണം എന്ന തമിഴ് ചിത്രത്തിലും സൂര്യ അസ്‌തമയം എന്ന തെലുങ്ക് ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയായ കാവ്യ മോഡലിംഗ് രംഗത്തും സജീവമാണ്. ക്ളാസിക്കൽ ഡാൻസറായ കാവ്യ ന്യത്ത പരിപാടികളും അവതരിപ്പിക്കാറുണ്ട്.