'കോലോത്തെ തമ്പുരാട്ടിയല്ലേ ഇത് " പുതിയ ചിത്രങ്ങളുമായി മഞ്ജുവാര്യർ

Friday 16 May 2025 5:50 AM IST

മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളുടെ മനം കവരുന്നു. രസകരമായ കമന്റുമായാണ് ആരാധകർ. 'ഗ്ളാമർ ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയാണല്ലോ" അന്നും ഇന്നും ട്രെന്റ് സെറ്റർ തന്നെ. എന്നിങ്ങനെ ചിത്രങ്ങൾക്ക് നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം അഭിനയത്തിൽ സജീവമായ മഞ്ജു ആരാധകരുടെ മനസ് അറിയുന്ന നടിയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും മഞ്ജു സജീവമാണ്. ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും മഞ്ജു പങ്കുവയ്ക്കാറുണ്ട്. എമ്പുരാൻ ആണ് മഞ്ജുവാര്യരുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ആര്യ, ഗൗതം കാർത്തിക് എന്നിവരോടൊപ്പം മഞ്ജുവാര്യർ പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ആക്‌ഷൻ ത്രില്ലർ 'മിസ്റ്റർ എക്സ്" റിലീസിന് ഒരുങ്ങുന്നു. എമ്പുരാൻ, തുനിവ്, വേട്ടയ്യൻ എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജുവാര്യർ അഭിനയിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റർ എക്സ്. ശരത്‌കുമാർ, അനഘ, അതുല്യ രവി, റെയ്‌സ വിൽസൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്.ഐ.ആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബഡ്‌ജറ്റിൽ ആണ്. പ്രിൻസ് പിക്‌ചേഴ്സ് നിർമ്മിക്കുന്നു.