പ്രണാമം മ്യൂസിക്കൽ ആൽബം

Friday 16 May 2025 4:54 AM IST

വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സൂര്യാംശു ക്രിയേഷൻസിന്റെ ബാനറിൽ വി. കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ് .എൻ ശ്രീപ്രകാശ് സംവിധാനം ചെയ്ത "പ്രണാമം "മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു.

തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് പ്രകാശനം നിർവഹിച്ചത്.

രാജാ രവിവർമ്മയുടെ ജനനവും കിളിമാനൂർ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും ഒപ്പം ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനില്ക്കുന്ന മഹാനായ ചിത്രകാരന്റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിന്റെ പിൻതലമുറക്കാരനും സംഗീതജ്ഞനുമായ കിളിമാനൂർ രാമവർമ്മ തമ്പുരാന്റെ ഇരട്ട വേഷത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു. മായ കെ. വർമ്മ, വി കെ. കൃഷ്ണകുമാർ, കല്ലറ മുരളി, മാസ്റ്റർ അക്ഷിത് എന്നിവരാണ് മറ്ര് താരങ്ങൾ.

ഛായാഗ്രഹണം എഡിറ്റിംഗ് - അയ്യപ്പൻ എൻ, ഗാനരചന - മായ കെ. വർമ്മ, സംഗീതം, ആലാപനം - രാമവർമ്മ തമ്പുരാൻ (കിളിമാനൂർ കൊട്ടാരം), മിക്സിംഗ്,മാസ്റ്ററിംഗ് - രാജീവ് ശിവ, പി. ആർ. ഒ - അജയ് തുണ്ടത്തിൽ.