കമൽഹാസൻ മണിരത്നം ചിത്രം തഗ് ലൈഫ് , ട്രെയിലർ റിലീസ് നാളെ
നീണ്ട 37 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫിന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യും. എ.ആർ റഹ്മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ ഓഡിയോ ലോഞ്ച് 24ന് ചെന്നൈ സായിറാം കോളേജിൽ നടക്കും. കേരളാ പ്രൊമോഷന്റെ ഭാഗമായി 21ന് കൊച്ചിയിലും കേരള പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി 28ന് തിരുവനന്തപുരത്തും താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടികൾ നടത്തും.
ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. മണിരത്നത്തിനൊപ്പം സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നം ചിത്രത്തിൽ പ്രവർത്തിച്ചിട്ടുള്ള രവി കെ. ചന്ദ്രനാണ് ഛായാഗ്രാഹകൻ. ആക്ഷൻ കൊറിയോഗ്രാഫർ: അൻപറിവ് മാസ്റ്റേഴ്സർ. മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷൻ ഡിസൈനർ: ശർമ്മിഷ്ഠ റോയ്യ് കോസ്റ്റ്യൂം ഡിസൈനർ: ഏകാ ലഖാനി. തഗ്ലൈഫ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജൂൺ 5ന് റിലീസാകും. പി.ആർ.ഒ: പ്രതീഷ് ശേഖർ.