എം.എ നിഷാദ് ചിത്രം ലർക്ക് , സൈജു കുറുപ്പും അനുമോളും
കേരള ടാക്കീസിന്റെ ബാനറിൽ എം.എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രം പൂർത്തിയായി. സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി രവി, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിത കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി,സുധീർ കരമന, ജാഫർ ഇടുക്കി, എം .എ നിഷാദ്,വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം,സജി സോമൻ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,റെജു ശിവദാസ്,ഫിറോസ് അബ്ദുളള,ബിജു കാസിം,ബിന്ദു പ്രദീപ് തുടങ്ങിയവരാണ് താരങ്ങൾ. പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ കാലിക പ്രസക്തിയുളള സിനിമകൾ സംവിധാനം ചെയ്ത നിഷാദിന്റെ പുതിയ ചിത്രവും സമകാലീന സംഭവങ്ങളെ കോർത്തിണക്കി, ഇന്നേറ്റവും പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
മലയോര മേഖലയിൽ പ്രകൃതിയോടും മണ്ണിനോടും എതിരിട്ട് ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവന് ഭീഷണിയാകുന്ന വന്യ ജീവി ആക്രമണത്തിന്റെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. രജീഷ് രാമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജുബിൻ ജേക്കബ് തിരക്കഥയും സംഭാഷണവും എഴുതുന്നു. എഡിറ്റർ: വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്, കല: ത്യാഗു തവന്നൂർ, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യൂംസ്: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, സഹ സംവിധാനം: ഷമീർ പായിപ്പാട്, മനു മഞ്ജിത് എഴുതിയ വരികൾക്ക് മിനീഷ് തമ്പാൻ സംഗീതം പകർന്നു. സുധീപ് കുമാർ, നസീർ മിന്നലെ, എം.എ നിഷാദ് എന്നിവരാണ് ഗായകർ. ഓഡിയോഗ്രാഫി: ഗണേശ് മാരാർ, പി.ആർ.ഒ: എ.എസ് ദിനേശ്.