ആര്യ വിവാഹിതയാകുന്നു, ജീവിതപങ്കാളിയാകുന്നത് ബെസ്റ്റ് ഫ്രണ്ട്, വിവാഹനിശ്ചയ ഫോട്ടോ പങ്കുവച്ച് താരം
Thursday 15 May 2025 7:04 PM IST
ബഡായി ബംഗ്ലാവ് എന്ന ടിവി ചാനൽ പ്രോഗ്രാമിലൂടെ പ്രശസ്തയായ താരമാണ് ആര്യ ബാബു. അവതാരകയും സംരംഭകയുമായ ആര്യ താൻ വിവാഹിതയാകാൻ പോകുന്നെന്ന് ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു, എന്നാൽ വരനെക്കുറിച്ച് ഒന്നു പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ച് കൊണ്ട് ആരാധകർക്ക് വൻ സർപ്രൈസ് നൽകിയിരിക്കുകയാണ് താരം . ആർ.ജെയും മുൻ ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിൻ ആണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്. ഞാൻ ഏറ്റവും വേഗത്തിലെടുത്ത തീരുമാനത്തിലൂടെ എന്റെ ജീവിതം ഏറ്റവും അവിശ്വസനിയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും ആര്യ കുറിച്ചു.