ജില്ലാ നേതൃയോഗം

Friday 16 May 2025 1:58 AM IST

തിരുവനന്തപുരം: മഴക്കാല പൂ‌ർവശുചീകരണത്തിന് അടിയന്തര നടപടിയെടുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഓർഡിനേറ്റർ അഡ്വ.വി.എസ്.മനോജ് കുമാർ ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ ചീഫ് കോഓർഡിനേറ്റർ ജോണി മലയം അദ്ധ്യക്ഷത വഹിച്ചു. വി.എം.സുബൈർ, ഷാഫി ഷൗക്കത്ത്, ബേബിച്ചൻ അറയ്ക്കൽ, നേമം എ.ജബ്ബാർ, സബിൻ കക്കാടൻ, സജിമോൻ,സുബീഷ് ഇസ്മായിൽ, ഷേർലി സക്കറിയ, അരുൺ പൂജപ്പുര,എ.നൗഷാദ്, എസ്.ആർ.വിവേക്, പോത്തൻകോട് സുനിൽകുമാർ, എസ്.വി.സുഭാഷ് കുമാ‌ർ എന്നിവർ സംസാരിച്ചു.