യുദ്ധ സ്മാരകം 18 ന് നാടിനു സമർപ്പിക്കും
Thursday 15 May 2025 9:15 PM IST
കാഞ്ഞങ്ങാട് : ധീരസൈനികരുടെ സ്മരണക്കായി തോളേനി ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് നിർമ്മിച്ച യുദ്ധ സ്മാരകം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 18 ന് രാവിലെ ഒമ്പതരക്ക് നാടിന് സമർപ്പിക്കും. കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ നിർമിക്കുന്ന സൈനിക ഭവന്റെ ശിലാസ്ഥാപനം മാത്യു എ.ജോൺ നിർവഹിക്കും. വസന്തൻ പി.തോളേനി അദ്ധ്യക്ഷത വഹിക്കും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ , കളക്ടർ ഇമ്പശേഖർ, പോലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി, എം.രാജഗോപാലൻ എം.എൽ.എ , ശ്രീകുമാർ കെ.പിള്ള, കേണൽ സി.സജീന്ദ്രൻ , പി.ദാമോദരൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, വാർഡ് മെമ്പർമാരായ ഉമേശൻ വേളൂർ, ടി.എസ്.ബിന്ദു, രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ ,അഡ്വ. കെ.കെ.നാരായണൻ, കെ.വി. ശശികുമാർ എന്നിവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ പി.വസന്തൻ, ജോഷി വർഗീസ്, ബിജു ബേബി , ടി.വി. ശ്രീജിത്ത്, ടി.കെ.രഘു എന്നിവർ സംബന്ധിച്ചു.