നീലേശ്വരം ബ്ലോക്ക് ക്ഷീരകർഷക സംഗമം
Thursday 15 May 2025 9:24 PM IST
കാസർകോട്. നീലേശ്വരം ക്ഷീരവികസന യൂണിറ്റിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മിൽമ, മൃഗസംരക്ഷണ വകുപ്പ്, കേരളാ ഫീഡ്സ് എന്നിവരുടെ സഹകരണത്തോടെ നീലേശ്വരം ബ്ലോക്ക് ക്ഷീരകർഷകസംഗമം 19 ന് ഇടയിലെക്കാട് ക്ഷീരോൽപാദക സഹ കരണസംഘം പരിസരത്ത് നടക്കും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.75 ലക്ഷം രൂപയും മിൽമയുടെ 2.48 ലക്ഷം രൂപയും ചെലവഴിച്ചു നിർമ്മിച്ച ഹൈജീനിക് മിൽക്ക് കളക്ഷൻ റൂമിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. സംഗമത്തോടനുബന്ധിച്ച് ഡയറി എക്സിബിഷൻ, ക്ഷീരോൽപ്പന്ന നിർമ്മാണ പ്രദർശനം, ക്ഷീര കർഷകരെ ആദരിക്കൽ, പൊതുസമ്മേളനം, വിവിധ അവാർ ഡുകളുടെ വിതരണം തുടങ്ങിയ പരി പാടികൾ നടക്കും.എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.