പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം

Friday 16 May 2025 1:49 AM IST

ആലപ്പുഴ: മുഹമ്മ പഞ്ചായത്ത് ഹരിതകേരളം കേരളം ജെ.എൽ.ജി ഗ്രൂപ്പ് നടത്തുന്ന പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. വിശ്വനാഥൻ, സി.ഡി.എസ് ചെയർപേഴ്‌സൻ സേതു ഭായി, അസി. കൃഷി ഓഫീസർ എഡിസൻ, കൃഷി അസിസ്റ്റന്റ് സന്തോഷ് കുമാർ, സലിമോൻ, ഷാജി, എൻ.ആർ. മോഹിത്, സ്വപ്ന എന്നിവർ സംസാരിച്ചു.